എംസോൺ റിലീസ് – 3353
Yoshitoki Ôima -യുടെ A Silent Voice എന്ന മാങ്കയെ ആസ്പദമാക്കി, Naoko Yamada യുടെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ അനിമേ മൂവിയാണ് എ സൈലന്റ്റ് വോയ്‌സ്.
തന്റെ സ്കൂളിലേക്ക് പുതുതായി ട്രാൻസ്ഫറായി വന്ന നിഷിമിയ എന്ന ബധിരയായ പെൺകുട്ടിയെ നിരന്തരം ഉപദ്രവിച്ചതിന്റെ പേരിൽ സഹപാഠികളും സുഹൃത്തുക്കളും ഒറ്റപ്പെടുത്തിയ ഷോയ ഇഷിദ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. വർഷങ്ങൾക്ക് ശേഷം, താൻ ചെയ്ത തെറ്റുകൾക്കായുള്ള പ്രായശ്ചിത്തത്തിന്റെ യാത്രയിലൂടെ കഥ പുരോഗമിക്കുകയും ചെയ്യുന്നു.